ചരിത്രം എഴുതി ഗവിയുടെ ഗോൾ

Newsroom

ന്ന് ചെക്ക് റിപബ്ലിക്കിന് എതിരായ മത്സരത്തിൽ സ്പാനിഷ് യുവതാരം ഗവി നേടിയ ഗോൾ സ്പാനിഷ് ഫുട്ബോളിൽ ചരിത്രമായി. സ്പെയിനിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗവി ഇന്നത്തെ ഗോളോടെ മാറി. ബാഴ്സലോണ താരമായ ഗവി ബാഴ്സലോണയുടെ തന്നെ അൻസു ഫതിയുടെ പേരിലുള്ള റെക്കോർഡാണ് തന്റെ പേരിലാക്കി മാറ്റിയത്.

ഇന്ന് ഗോൾ നേടുമ്പോൾ ഗവിക്ക് 17 വയസ്സും 304 ദിവസവുമാണ് പ്രായം. അൻസു ഫതി സ്പെയിനിനായി തന്റെ ആദ്യ ഗോൾ നേടുമ്പോൾ 17 വയസ്സും 311 ദിവസവുമായിരുന്നു പ്രായം. ഗവു നേരത്തെ അരങ്ങേറ്റം നടത്തിയപ്പോൾ സ്പെയിൻ സീനിയർ ടീമിനായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും മാറിയിരുന്നു.