മുംബൈ സിറ്റിയുടെ അപുയിയ ബെൽജിയത്തിലേക്ക്

മുംബൈ സിറ്റിയുടെ യുവ മിഡ്ഫീൽഡർ ആയ ലാലെങ്മാവിയ അപുയ റാൾട്ടെ ബെൽജിയത്തിലേക്ക് പോകും. മുംബൈ സിറ്റിയുടെ സഹോദര ക്ലബ്ബായ ലോമ്മൽ എസ്‌കെയ്‌ക്കൊപ്പം രണ്ടാഴ്ചത്തെ പരിശീലനത്തിനായാണ് താരം ബെൽജിയത്തിലേക്ക് പോകുന്നത്‌. പരിശീലനത്തിനു ശേഷം താരം തിരികെ മുംബൈ സിറ്റി സ്ക്വാഡിനൊപ്പം ചേരും.

21കാരനായ താരത്തിന് ബെൽജിയൻ ടീമിനൊപ്പം ഉള്ള പരിശീലനം വലിയ ഗുണം ചെയ്യും. കഴിഞ്ഞ സീസണിൽ ആയിരുന്നു അപുയിയ മുംബൈ സിറ്റിയിൽ എത്തിയത്‌. അതിനു മുമ്പ് നോർത്ത് ഈസ്റ്റിനായും ഇന്ത്യൻ ആരോസിനായും താരം കളിച്ചിട്ടുണ്ട്‌