ഗബ്രിയേൽ ജീസുസിന് ശസ്ത്രക്രിയ വേണം, താരം മൂന്നു മാസം പുറത്ത്

Gabrieljesus

ആഴ്‌സണലിന്റെ സീസണിലെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി ഗബ്രിയേൽ ജീസുസിന്റെ പരിക്ക്. ബ്രസീലിനു ആയി ലോകകപ്പ് കളിക്കാൻ ഖത്തറിൽ എത്തിയപ്പോൾ ആണ് താരത്തിന്റെ മുട്ടിനു പരിക്കേറ്റത്.

പ്രതീക്ഷിച്ചതിലും ഗുരുതരമാണ് പരിക്ക് എന്നു കണ്ടത്തിയതോടെ താരത്തിന് ശസ്ത്രക്രിയ ആവശ്യമാണ് എന്നു തീരുമാനിക്കുക ആയിരുന്നു. ഇതോടെ താരത്തിന് മൂന്നു മാസത്തോളം പുറത്ത് ഇരിക്കേണ്ടി വരും. നിലവിൽ പ്രീമിയർ ലീഗിൽ ഒന്നാമതുള്ള ആഴ്‌സണലിന് തങ്ങളുടെ പ്രധാനതാരത്തിന്റെ പരിക്ക് വലിയ അടിയാണ്.