പാകിസ്താന്റെ അന്ധ ക്രിക്കറ്റ് ടീമിന് വിസ നിഷേധിച്ച് ഇന്ത്യ, ലോകകപ്പ് നഷ്ടമാകും

Picsart 22 12 06 21 23 45 200

പാകിസ്താൻ അന്ധ ക്രിക്കറ്റ് ലോകകപ്പിൽ കളിക്കില്ല. ഇന്ത്യ പാകിസ്താൻ ടീമിന് വിസ നിഷേധിച്ചതിനാൽ അവർക്ക് ഇനി ഇന്ത്യയിലേക്ക് വരാൻ ആകില്ല. ഇന്ന് ടൂർണമെന്റ് ആരംഭിച്ചെങ്കിലും ഇതുവരെ ഇന്ത്യയിലേക്ക് പാകിസ്താന് വിസ ലഭിച്ചിരുന്നില്ല. ടൂർണമെന്റിന്റെ ഉദ്ഘാടന ദിവസം ന്യൂഡൽഹിയിൽ പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടേണ്ടതായിരുന്നു.

20221206 212256

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിനുള്ള വിസ ടീമിന് നിഷേധിച്ചു എന്നും ഇന്ത്യയിലേക്ക് എത്താൻ കഴിയാത്തതിൽ നിരാശ ഉണ്ട് എന്നും പിബിസിസി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

“ഡിസംബർ 5 മുതൽ 17 വരെ ഇന്ത്യയിൽ നടക്കുന്ന അന്ധരുടെ ടി20 ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന് ഇന്ത്യ വിസ നിഷേധിച്ച കാര്യം നിരാശയോടെ പാകിസ്ഥാൻ ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ അറിയിക്കാൻ ആഗ്രഹിക്കുന്നു,” PBCC ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.