ഗാബണീസ് ഫുട്ബോൾ താരം കളിക്കളത്തിൽ കുഴഞ്ഞ് വീണു മരിച്ചു

- Advertisement -

ഗാബോണീസ് ഫസ്റ്റ് ഡിവിഷൻ താരമായ ഹെർമൻ സിങ്ക കളിക്കളത്തിൽ കുഴഞ്ഞ് വീണു മരിച്ചു. ഗാബണീസ് ക്ലബ്ബായ അകാണ്ട എഫ്സിയുടെ താരമാണ് ഹെർമൻ. മിസൈൽ എഫ്സിയുമായുള്ള മത്സരത്തിന്റെ 23ആം മിനുട്ടിലാണ് ഈ ദാരുണസംഭവം ഉണ്ടായത്.

കുഴഞ്ഞ് വീണ ഉടനെ താരത്തെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മതിയായ സൗകര്യങ്ങൾ ആമ്പുലൻസിൽ ഇല്ലാത്തതാണ് മരണകാരണം എന്നും റിപ്പോർട്ടുകളുണ്ട്.

Advertisement