ഹീറോ ക്ലബ് ഫുട്സൽ കിരീടം ഡെൽഹി എഫ് സി സ്വന്തമാക്കി. ഇന്ന് ഡെൽഹിയിൽ നടന്ന ഫൈനലിൽ മൊഹമ്മദൻസിനെ പരാജയപ്പെടുത്തി ആണ് ഡെൽഹി എഫ് സി കിരീടം നേടിയത്. രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് ഡെൽഹി ഇന്ന് വിജയിച്ചത്. ഡെൽഹിക്ക് വേണ്ടി അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ നിഖിൽ മാലി ആണ് ഇന്നത്തെ കളിയിലെ താരം. ലാല്പെക്ലുവ, രോഹിത് ഹരെഷ് എന്നിവരും ഡെൽഹിക്കായി ഗോളുകൾ നേടി. ഡെൽഹി ഈ ഫുട്സൽ ടൂർണമെന്റിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് ആയി 60 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്.