100 മില്യൺ ചിലവാക്കിയിട്ടും രക്ഷയില്ല, ആരാധകരോട് മാപ്പ് പറഞ്ഞു ഫുൾഹാം ഉടമ!!

Newsroom

ഇന്നലെ വാറ്റ്ഫോർഡിനോട് ഏറ്റ പരാജയത്തോടെ പ്രീമിയ്ർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടും എന്ന് ഫുൾഹാം ഉറപ്പാക്കിയിരുന്നു. ക്ലബ് തിരികെ ചാമ്പ്യൻഷിപ്പിലേക്ക് മടങ്ങുന്നതിൽ ദുഖം പ്രകടിപ്പിച്ച ഫുൾഹാം ഉടമ ഷാഹിദ് ഖാൻ ആരാധകരോട് മാപ്പു പറഞ്ഞു. താൻ തന്നെ കൊണ്ട് ആവുന്നത് ഒക്കെ ക്ലബിനു ചെയ്തു. 100 മില്യണിൽ അധികം ചിലവാക്കിയിട്ടും പ്രീമിയർ ലീഗിൽ തുടരാൻ ആയില്ല എന്നത് സങ്കടകരമാണ് ഷാഹിദ് ഖാൻ പറഞ്ഞു.

കഴിഞ്ഞ തവണ ആയിരുന്നു ഫുൾഹാം പ്രമോഷൻ വാങ്ങി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എത്തിയത്. ശക്തമായ ടീമിനെ ഒരുക്കാൻ ആയി എങ്കിലും ഫുൾഹാമിന് സീസണിൽ ആകെ നാലു ജയങ്ങൾ മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞുള്ളൂ. മോശം പ്രകടനങ്ങൾ കാരണം രണ്ട് പരിശീലകരെ പുറത്താക്കുന്ന ഗതിയും ഫുൾഹാമിന് വന്നു. ഇനി കരുതലോടെ ആകും ഒരോ ചുവടും എന്ന് പറഞ്ഞ ഷാഹിദ് ഖാൻ ഉടൻ തന്നെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്താൻ ആകുമെന്ന് ശുഭാപ്തിവിശ്വാസവും പ്രകടിപ്പിച്ചു.