ഫ്രാൻസ് ലോകകപ്പ് ഫൈനൽ അർഹിച്ചിരുന്നില്ല- ലുകാക്കു

ഫ്രാൻസ് ലോകകപ്പ് ഫൈനൽ കളിക്കാൻ അർഹരായിരുന്നില്ല എന്ന് ബെൽജിയൻ താരം റൊമേലു ലുകാക്കു. ലുകാകുവിന്റെ ബെൽജിയത്തെ മറികടന്നാണ് ലോകകപ്പിൽ ഫ്രാൻസ് ഫൈനലിൽ എത്തിയതും ജേതാക്കൾ ആയതും.

എന്റെ അഭിപ്രായത്തിൽ ഞങ്ങൾ ഞങ്ങളുടെ സ്ഥിരം 3-4-3 ഫോർമേഷനിൽ ആയിരുന്നു കളിക്കേണ്ടിയിരുന്നത്, ഞങ്ങൾ ജീവിതത്തിലെ ഏറ്റവും വലിയ മത്സരം തോറ്റത് ജയിക്കാൻ അർഹത ഇല്ലാതിരുന്ന ടീമിനോടാണ് എന്നാണ് ലുകാക്കു അഭിപ്രായപ്പെട്ടത്. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത താൻ മികച്ച കളി കളിക്കാതിരുന്ന ഏക മത്സരം സെമി ഫൈനൽ ആയിരുന്നു എന്ന സ്വയം വിമർശനവും താരം നടത്തി.