കേരളത്തിന്റെ പരിശീലകനായി സോളി സേവിയർ

കേരള ടീമിന്റെ പരിശീലക വേഷത്തിൽ ഒരിക്കൽ കൂടെ സോളി സേവിയർ എത്തുന്നു. ഖേലോ ഇന്ത്യ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിന്റെ പരിശീലകനായാണ് സോളി സേവിയറിനെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും കേരളത്തിന്റെ പരിശീലകനായി സോളി സേവിയർ ഉണ്ടായിരുന്നു.

മുൻ ഇന്ത്യൻ താരമാണ് സോളി സേവിയർ. കൊച്ചിയിലെ പുതിയ ക്ലബായ ആർ എഫ് സി കൊച്ചിയുടെയും സെൻട്രൽ ബാങ്കിന്റെയും പരിശീലകൻ കൂടിയാണ് സോളി സേവിയർ. പൂനെയിൽ വെച്ചാണ് ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഈ മാസം 5ആം തീയതി മുതൽ ജനുവരി 16 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.

കേരളത്തിന്റെ അന്തിമ ടീം ഉടൻ തന്നെ പ്രഖ്യാപിക്കും. മുൻ സന്തോഷ് ട്രോഫി താരം കൂടിയായ സോളി നിരവധി മികച്ച ഫുട്ബോൾ ക്ലബുകൾക്കായും മുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്. 2016ൽ കേരള അണ്ടർ 21 ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.