ലോക ചാമ്പ്യന്മാർ ഓറഞ്ച് പടയെ തോൽപ്പിച്ചു

യുവേഫ നാഷൺസ് ലീഗിൽ ഫ്രാൻസിന് ജയം. ഇന്ന് പാരീസിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ വിജയം. ലോകകപ്പ് കഴിഞ്ഞതിന് ശേഷമുള്ള ഫ്രാൻസിന്റെ ആദ്യ ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസ് ജർമ്മനിയോട് സമനില വഴങ്ങിയിരുന്നു.

കളി തുടങ്ങി 12ആം മിനുട്ടിൽ തന്നെ പി എസ് ജിയുടെ താരം എമ്പപ്പെയുടെ ഗോളിലൂടെ ഫ്രാൻസ് മുന്നിൽ എത്തി. മത്സരത്തിൽ താളം കണ്ടെത്താൻ കോമാന്റെ ഹോളണ്ട് നന്നേ പാടുപെട്ടു. എങ്കിലും രണ്ടാം പകിതിയിൽ ബാബെലിലൂടെ സമനില ഗോൾ കണ്ടെത്താൻ ഹോളണ്ടിനായി. പിന്നീട് 75ആം മിനുട്ടിൽ ജിറൂഡിന്റെ സ്ട്രൈക്ക് വേണ്ടിവന്നു ഫ്രാൻസിന് ലീഡ് തിരിച്ചുപിടിക്കാൻ‌.

മെൻഡിയുടെ പാസിൽ നിന്നായിരുന്നു ജിറൂഡിന്റെ ഗോൾ. ജിറൂഡിന്റെ ഫ്രാൻസിനായുള്ള 32ആമത്തെ ഗോളായിരുന്നു ഇത്.

Previous articleയാർമലെങ്കോയുടെ ഗോളിൽ സ്ലോവാക്യയെ പരാജയപ്പെടുത്തി ഉക്രെയിൻ
Next articleഅരങ്ങേറ്റത്തിൽ ഗോളടിച്ച് ഷുൾസ് , പെറുവിനെതിരെ ജർമ്മനിക്ക് ജയം