“ഗ്രീസ്മെൻ മെസ്സിക്കും റൊണാൾഡോയ്ക്കും ഒപ്പം അല്ല” ഫോർലാൻ

- Advertisement -

താൻ മെസ്സിക്കും റൊണാൾഡോയ്ക്കും ഒപ്പമുള്ള താരമാണെന്ന അത്ലറ്റിക്കോ മാഡ്രിഡ് താരം ഗ്രീസ്മെന്റെ അഭിപ്രായത്തിന് എതിർ അഭിപ്രായവുമായി ഉറുഗ്വേ ഇതിഹാസം ഫോർലാൻ രംഗത്ത്. ഗ്രീസ്മെൻ റൊണാൾഡോയ്ക്കും മെസ്സിക്കും തുല്യമായ കളിക്കാരൻ അല്ലാ എന്ന് ഫോർലാൻ പറഞ്ഞു. റൊണാൾഡോയും മെസ്സിയും എല്ലാം തികഞ്ഞ താരങ്ങളാണ്. ആ തലത്തിലേക്ക് ഗ്രീസ്മെൻ എത്തുമെന്ന് തോന്നുന്നില്ല എന്നും ഫോർലാൻ പറഞ്ഞു.

റൊണാൾഡോയും മെസ്സിയുമായി താരതമ്യം ചെയ്യപ്പെടാൻ ഇപ്പോൾ ആരുമില്ല. അവരുടെ അടുത്തെത്താൻ സാധ്യതയുള്ള താരം ഇപ്പോൾ നെയ്മർ മാത്രമാണെന്നും ഫോർലാൻ പറഞ്ഞു. നെയ്മറാണ് ഇപ്പോൾ അവർ ഇരുവരും കഴിഞ്ഞാൽ മികച്ച താരമെന്നും ഫോർലാൻ പറഞ്ഞു.

Advertisement