ഡേലൈറ്റ് സേവിംഗ്, യൂറോപ്യൻ ഫുട്ബോൾ പ്രേമികൾക്ക് ഇനി നേരത്തെ ഉറങ്ങാം

20210116 105405
Credit: Twitter

യൂറോപ്യൻ ഫുട്ബോൾ കാണുന്ന മലയാളികളുൾപ്പെട്ട പ്രേക്ഷർക്ക് ഇനി ഉറക്കം നേരത്തെ ആക്കാം. യൂറോപ്പിൽ ഡേ ലൈറ്റ് സേവിംഗ് ആരംഭിച്ചിരിക്കുകയാണ്.. ഇതോടെ ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം ഒരു മണിക്കൂർ മുന്നോട്ട് പിറകോട്ട് ആകും. ഇതോടെ ഫുട്ബോൾ കിക്കോഫു ഇനി ഒരു മണിക്കൂർ പിറകിലേക്ക് വരും . ഇനി ഒക്ടോബർ അവസാനവാരം വരെ‌ ഫുട്ബോൾ പ്രേമികൾക്ക് യൂറോപ്യൻ രാത്രികാല ഫുട്ബോളുകൾ നേരത്തെ തന്നെ എത്തും.

എല്ലാ വർഷവും മാർച്ച് അവസാന വാരം മുതൽ ഒക്ടോബർ അവസാന വാരം വരെയാണ് ഡേ ലൈറ്റ് സേവിംഗ് പ്രകാരം സമയം മാറുന്നത്. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള യൂറോപ്യൻ ഫുട്ബോൾ പ്രേമികൾക്കാണ് ഇതേറ്റവും പ്രശ്നം ആയിരുന്നത്. കഴിഞ്ഞ ആഴ്ച വരെ പുലർച്ചെ 1.30ന് കിക്കോഫ് കണ്ടവർക്ക് ആ മത്സരങ്ങൾ ഇനി 12.30pmനു തന്നെ കാണാൻ പറ്റും. അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ലീഗ് കിക്കോഫുകളെ ആകും ഇതേറ്റവും സഹായിക്കുക. കഴിഞ്ഞ ദിവസം മുതലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ തന്നെ ഈ മാറ്റം കാണാൻ ആകും.