ചരിത്രത്തിൽ ആദ്യമായി റൊണാൾഡോക്ക് വോട്ട് ചെയ്ത് മെസ്സി

- Advertisement -

മികച്ച കളിക്കാരനാവാനുള്ള പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വോട്ട് ചെയ്ത ബാഴ്‌സലോണയുടെയും അർജന്റീനയുടെയും ഇതിഹാസം താരം ലിയോണൽ മെസ്സി. മികച്ച കളിക്കാരനെ കണ്ടെത്താനുള്ള പട്ടികയിൽ ആദ്യമായിട്ടാണ് മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വോട്ട് രേഖപ്പെടുത്തുന്നത്.

അവാർഡ് നിർദേശത്തിൽ മൂന്നാമതായാണ് മെസ്സി റൊണാൾഡോയുടെ പേര് രേഖപ്പെടുത്തിയത്. ആദ്യ സ്ഥാനം ദി ബെസ്റ്റ് വിജയി ലൂക്കാ മോഡ്രിച്ചിനും രണ്ടാം സ്ഥാനം ഫ്രഞ്ച് യുവതാരം എംബപ്പേക്കുമാണ് മെസ്സി നൽകിയത്. ഇതിനു പിന്നാലെയാണ് മൂന്നാമതായി റൊണാൾഡോയുടെ പേര് മെസ്സി നിർദേശിച്ചത്.

അതെ സമയം പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വോട്ട് ചെയ്ത പേരിൽ മെസ്സിക്ക് സ്ഥാനമുണ്ടായിരുന്നില്ല. റയൽ മാഡ്രിഡിൽ തന്റെ സഹ താരമായിരുന്ന റാഫേൽ വരനെക്ക് റൊണാൾഡോ തന്റെ ആദ്യ വോട്ട് നൽകിയപ്പോൾ രണ്ടാമത്തെ വോട്ട് മോഡ്രിച്ചിനും മൂന്നാമത്തെ വോട്ട് അത്ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനുമാണ് നൽകിയത്.

 

Advertisement