“അർജന്റീനയോട് ചില കണക്കു തീർക്കാൻ ഉണ്ട്” – ഡച്ച് കോച്ച് വാ ഹാൽ

Newsroom

Picsart 22 12 06 18 21 11 488
Download the Fanport app now!
Appstore Badge
Google Play Badge 1

ക്വാർട്ടറിൽ അർജന്റീനയെ നേരിടുമ്പോൾ ചില പഴയ കണക്കുകൾ തനിക്ക് തീർക്കാൻ ഉണ്ട് എന്ന് ഡച്ച് പരിശീലകൻ വാ ഹാൽ. 2014ൽ അർജന്റീന തങ്ങളെ തോൽപ്പിച്ച മത്സരം ശരിക്കും ഞങ്ങൾ ജയിക്കേണ്ടതായിരുന്നു. തനിക്ക് പഴയ കാര്യങ്ങൾ പറയുന്നത് ഇഷ്ടമല്ല. എങ്കിലും അർജന്റീനയോട് ചില കണക്കുകൾ ഉണ്ട്‌. വാൻ ഹാൽ പറഞ്ഞു.

അർജന്റീനയെ തോൽപ്പിക്കാൻ ആകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. മാധ്യമങ്ങൾ കരുതുന്ന പോലെ ഞങ്ങൾക്ക് അവർക്ക് എതിരെ ഒരു സാധ്യതയും ഇല്ല എന്ന് ഞാൻ കരുതുന്നില്ല. വാൻ ഹാൽ പറഞ്ഞു.

Picsart 22 12 04 02 13 13 968

മെസ്സി അപകടകാരിയാണ്, അദ്ദേഹം അവസരങ്ങൾ സൃഷ്ടിക്കുകയും സ്വയം അവസരങ്ങൾ ഉണ്ടാക്കി ഗോളുകൾ നേടുകയും ചെയ്യും. എന്നാൽ മെസ്സി പന്ത് നഷ്ടപ്പെടുത്തിയാൽ അത് റിക്കവർ ചെയ്യാൻ ടീമിന് ഒപ്പം ഡിഫൻഡ് ചെയ്യില്ല. ഇത് ഞങ്ങൾക്ക് അനുകൂലം ആക്കി ഉപയോഗിക്കാൻ ആകും. മെസ്സിയെ തടയാൻ ആകുമെന്നും അത് വെള്ളിയാഴ്ച കാണാമെന്നും വാൻ ഹാൽ പറഞ്ഞു.