“ബ്രസീൽ വെറും കൗണ്ടർ അറ്റാക്ക് ടീം, ഞങ്ങളുടെ ഫുട്ബോളിന് ഇതിനേക്കാൾ സൗന്ദര്യം” – ഡച്ച് കോച്ച് വാൻ ഹാൽ

Picsart 22 12 06 19 50 03 275

ബ്രസീലിന്റെ ഫുട്ബോളിനെ ഡച്ച് മാധ്യമങ്ങൾ പുകഴ്ത്തുന്നതിനെ വിമർശിച്ച് ഡച്ച് കോച്ച് വാൻ ഹാൽ. ബ്രസീൽ വെറും കൗണ്ടർ അറ്റാക്ക് ടീം മാത്രമാണ്. അവർ കളിക്കുന്ന അതേ ഫുട്ബോൾ തന്നെയാണ് തന്റെ നെതർലന്റ്സും കളിക്കുന്നത് എന്ന് വാൻ ഹാൽ പറഞ്ഞു. ഡിഫൻസിൽ നിന്ന് സ്റ്റാർട് ചെയ്യുന്ന കൗണ്ടർ അറ്റാക്ക് ആണ് ഞങ്ങൾ ഇരുടീമുകളും കളിക്കുന്നത്. എന്നാൽ എന്റെ സുഹൃത്തുക്കളായ മാധ്യമങ്ങൾ അവരുടെ ഫുട്ബോളിനെ മനോഹര ഫുട്ബോൾ എന്ന് വിളിക്കുന്നു‌. വാൻ ഹാൽ പറഞ്ഞു.

Picsart 22 12 06 01 14 31 740

ബ്രസീൽ നേടിയ ഗോളിനേക്കാൾ സുന്ദരം ആയിരുന്നു ഞങ്ങളുടെ ഗോൾ. 20 പാസുകൾക്ക് ശേഷമാണ് ഞങ്ങൾ ഗോൾ നേടിയത്. വാൻ ഹാൽ പറഞ്ഞു. കൊറിയക്ക് എതിരെ ബ്രസീൽ കൗണ്ടർ അറ്റാക്കിന് കാത്തിരിക്കുകയാണ് ചെയ്തത്. കൊറിയ ആയിരുന്നു അറ്റാക്ക് ചെയ്തത്‌. വാൻ ഹാൽ പറഞ്ഞു. പ്രീക്വാർട്ടറിൽ അർജന്റീനയെ തോൽപ്പിക്കുക ആണെങ്കിൽ ബ്രസീലിനെ ആകും ക്വാർട്റിൽ നെതർലാന്റ്സിന് കിട്ടാൻ സാധ്യത.