ഇന്ന് മത്സരം നിയന്ത്രിക്കുന്നത് ഒരു പഴയ അർജന്റീനൻ സിനിമാ നടൻ

Newsroom

ഇന്ന് ഉറുഗ്വേ-ഫ്രാൻസ് മത്സരം നിയന്ത്രിക്കുന്നത് നെസ്റ്റർ പിറ്റാന എന്ന റഫറിയാണ്. ഇപ്പോൾ റഫറി ആണെങ്കിൽ മുൻ അർജന്റീനൻ നടനാണ് നെസ്റ്റർ പിറ്റാന. 43കാരനായ നെസ്റ്റർ തന്റെ ചെറുപ്പകാലത്ത് അർജന്റീനൻ സിനിമകളിൽ അഭിനയിച്ചിരുന്നു. 1997ൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ ദി ഫ്യൂരി എന്ന ആക്ഷൻ സിനിമയിലും നെസ്റ്റർ അഭിനയിച്ചിരുന്നു.

അഭിനയം നിർത്തി റഫറിയിംഗിലേക്ക് തിരിഞ്ഞ നെസ്റ്റർ കഴിഞ്ഞ ലോകകപ്പിലും റഫറി ആയി ഉണ്ടായിരുന്നു. ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരമായ റഷ്യ-സൗദി അറേബ്യ മത്സരം നെസ്റ്റർ ആയിരുന്നു നിയന്ത്രിച്ചത്. ഉറുഗ്വേയുടെ മത്സരത്തിൽ മുമ്പ് നെസ്റ്റർ റഫറി ആയിരുന്നപ്പോഴൊന്നും ഉറുഗ്വേ വിജയിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial