U-20 ലോകകപ്പ്, ഉറുഗ്വേയ്ക്ക് വിജയ തുടക്കം

Newsroom

അണ്ടർ 20 ലോകകപ്പിലെ രണ്ടാം ദിവസത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ഉറുഗ്വേയ്ക്ക് വിജയം. ഇന്നലെ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ നോർവേയെ ആണ് ഉറുഗ്വേ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഉറുഗ്വേയുടെ വിജയം. ഉറുഗ്വേയ്ക്ക് വേണ്ടി നുനെസ്, ഗിനെല, റോഡ്രിഗ്സ് എന്നിവരാണ് ഗോളുകൾ നേടിയത്.

ഇന്ന് നടന്ന ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ ന്യൂസിലാന്റ് ഹോണ്ടുറാസിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ പോരാട്ടം കണ്ട മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ന്യൂസിലൻഡ് ജയിച്ചത്. ന്യൂസിലൻഡിനു വേണ്ടി വെയ്ൻ ഇരട്ട ഗോളുകൾ നേടി. സിംഗ്, കോൺറോയ് എന്നിവരാണ് മറ്റു സ്കോറേഴ്സ്.