U-20 ലോകകപ്പ്, സെനഗലിന് രണ്ടാം ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ സെനഗൽ പ്രീക്വാർട്ടറിന് അടുത്ത് എത്തി. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കൊളംബിയയെ തോൽപ്പിച്ചതോടെയാണ് സെനഗൽ പ്രീക്വാർട്ടറിനോട് അടുത്തത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു സെനഗലിന്റെ വിജയം. രണ്ട് പെനാൾട്ടി ഗോളുകളാണ് സെനഗലിന് തുണയായത്.

മത്സരത്തിന്റെ 34ആം മിനുട്ടിൽ നിയാനെയും, 85ആം മിനുട്ടിൽ ലോപിയുമാണ് സെനഗലിനായി പെനാൾട്ടികൾ ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ മത്സരത്തിൽ സെനഗൽ തഹിതിയെയും തോൽപ്പിച്ചിരുന്നു‌. ഇതോടെ അവർക്ക് 6 പോയന്റായി.