U-20 ലോകകപ്പ്, പോളണ്ട് വിജയ വഴിയിൽ എത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 20 ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഏറ്റ പരാജയത്തിൽ നിന്ന് പോളണ്ട് കരകയറി. ഇന്നലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ആതിഥേയരായ പോളണ്ട് തഹ്തിയെ ആണ് തോൽപ്പിച്ചത്. എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വമ്പൻ ജയം തന്നെയാണ് പോളണ്ട് നേടിയത്. പോളണ്ടിനു വേണ്ടി ഡൊമനിക് ഇരട്ടഗോളുകളുമായി തിളങ്ങി.

ബെഡ്നാഷിക്, ബെനെഡിഷിക്, സില്ല എന്നിവരും പോളണ്ടിനായി വല കുലുക്കി. ആദ്യ മത്സരത്തിൽ പോളണ്ട് കൊളംബിയയോട് പരാജയപ്പെട്ടിരുന്നു. ഇന്നലെ പോളണ്ട് ജയിച്ചതോറെ സെനഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പിൽ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് നിൽക്കുകയാണ് സെനഗൽ.