വനിതാ ഫുട്ബോൾ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ ഫൈനൽ സ്പെയിൻ വിജയിച്ചു. ഇന്ന് സ്വിറ്റ്സർലാന്റിനെ നേരിട്ട സ്പെയിൻ ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഫിനിഷിംഗിലെ പോരായ്മകൾ ആയിരുന്നു സ്പെയിനിനെ അലട്ടിയിരുന്നത്. ആ വിമർശനങ്ങൾക്ക് അവസാനമിടുന്ന പ്രകടനമാണ് ഇന്ന് സ്പാനിഷ് മുന്നേറ്റ നിര നടത്തിയത്. ഇരട്ട ഗോളും ഇരട്ട അസിസ്റ്റുമായി ബാഴ്സലോണ താരം ഐറ്റാന ബൊന്മാറ്റി ഇന്ന് മികച്ചു നിന്നു.
മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ഐറ്റാനയിലൂടെ സ്പെയിൻ ലീഡ് നേടി. ഒരു സെൽഫ് ഗോളിലൂടെ 11ആം മിനുട്ടിൽ സ്വിറ്റ്സർലാന്റ് ആ ഗോൾ മടക്കിയപ്പോൾ ഒപ്പത്തിനൊപ്പം ഉള്ള ഒരു പോരാട്ടമാണ് പ്രതീക്ഷിച്ചത്. എന്നാൽ പിന്നീട് കണ്ടത് സ്പെയിനിന്റെ ആധിപത്യമായിരുന്നു.
17ആം മിനുട്ടിൽ ഐറ്റാൻ ബൊന്മാറ്റിയുടെ പാസിൽ നിന്ന് റെദോന്തോ ഫെറർ സ്പെയിനിന് ലീഡ് തിരികെ നൽകി. 36ആം മിനുട്ടിൽ ഐറ്റാന തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പ് കൊദീന പനെദസും സ്പെയിനിനായി ഗോൾ നേടി. സ്കോർ 4-1.
രണ്ടാം പകുതിയിൽ ഹെർമോസോ കൂടെ ഗോൾ നേടിയതോടെ സ്പെയിൻ വിജയം ഉറപ്പിച്ചു. ഈ ഗോളും ഒരുക്കിയത് ഐറ്റാന ആയിരുന്നു. ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ഇന്ന് സ്വിറ്റ്സർലാന്റിനായില്ല. സ്പെയിൻ ഇതാദ്യമായാണ് വനിതാ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്. നെതർലന്റ്സും