സെർബിയ – ബ്രസീൽ മത്സരത്തിൽ 80ആം മിനിറ്റിൽ സൂപ്പർ താരം നെയ്മർ പരിക്ക് മൂലം കളം വിട്ടിരുന്നു. കാലിനു പരിക്കേറ്റ നെയ്മർ കരഞ്ഞു കൊണ്ടാണ് കളം വിട്ടത്. നെയ്മറിനെതിരെ നിരന്തരം ടാക്കിളുകൾ നടത്തിയിരുന്ന സെർബിയൻ ടീം മറ്റൊരു മോശം റെക്കോർഡും നേടി. ഈ ലോകകപ്പിൽ ഒരു താരം നേരിടുന്ന ഫൗളുകളുടെ എണ്ണത്തിൽ ഇപ്പോൾ നെയ്മർ ആണ് മുന്നിൽ ഉള്ളത്.
സ്‌പെയിൻ – കോസ്റ്ററിക്കാ മത്സരത്തിൽ ബാഴ്സലോണ താരം ഗവിക്കെതിരെ അഞ്ചു ഫൗളുകൾ നടത്തിയതായിരുന്നു ഈ ലോകകപ്പിലെ ഇതുവരെയുള്ള ഫൗളിലെ ഏറ്റവും മോശം കണക്ക്. എന്നാൽ ആദ്യ പകുതിയിൽ തന്നെ നെയ്മറിനെതിരെ അഞ്ചു ഫൗളുകൾ ആണ് സെർബിയൻ താരങ്ങൾ നടത്തിയത്. 80 മിനിറ്റ് കളിച്ച നെയ്മറിനെതിരെ ഏഴോളം ഫൗളുകൾ അവർ നടത്തി.
കണങ്കാലിന് പരിക്കേറ്റ നെയ്മറെ 80ആം മിനിറ്റിൽ സബ് ചെയ്തിരുന്നു. പരിക്കിന്റെ വിശദാശംങ്ങൾ ഇതുവരെ ലഭ്യമല്ല എങ്കിലും നെയ്മർ ലോകകപ്പിൽ തുടർന്നും കളിക്കും എന്നാണ് ടിറ്റെ പറഞ്ഞത്.