“പേടിക്കേണ്ട നെയ്മർ ഇനിയും ഈ ലോകകപ്പിൽ കളിക്കും”

നെയ്മറിന്റെ പരിക്ക് ആലോചിച്ച് ആശങ്ക വേണ്ട എന്ന് ബ്രസീൽ പരിശീലകൻ ടിറ്റെ. നെയ്മർ ഇന്നലെ സെർബിയക്ക് എതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ് കളം വിട്ടിരുന്നു. എന്നാൽ താരത്തിന്റെ പരിക്ക് ആലോചിച്ച് ഭയം വേണ്ട എന്ന് പരിശീലകൻ പറഞ്ഞു. നെയ്മർ ഈ ലോകകപ്പിൽ ഇനിയും കളിക്കും. ഇനിയും കളിച്ചു കൊണ്ടേയിരിക്കും. ആർക്കും അതിൽ ഒരു സംശയവും വേണ്ട. ടിറ്റെ പറഞ്ഞു.

Picsart 22 11 25 02 34 58 631

എന്നാൽ നെയ്മറിന്റെ പരിക്കിൽ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ ബ്രസീൽ പുറത്തു വിട്ടില്ല. പരിക്കിനെ കുറിച്ച് സംസാരിക്കാൻ നെയ്മറുൻ തയ്യാറായില്ല. നെയ്മർ സ്വിറ്റ്സർലാന്റിന് എതിരായ മത്സരത്തിൽ കളത്തിൽ ഉണ്ടാകും എന്നാണ് ഇപ്പോൾ ബ്രസീൽ ആരാധകരുടെ പ്രതീക്ഷ. ഇനി സ്വിറ്റ്സർലാന്റും കാമറൂണും ആണ് ബ്രസീലിന് മുന്നിൽ ഉള്ളത്. നെയ്മർ ഇന്നലെ ഏഴ് തവണയോളം ആണ് മത്സരത്തിൽ ഫൗൾ ചെയ്യപ്പെട്ടത്.