റൊണാൾഡോ ഭീഷണപ്പെടുത്തി എന്ന വാർത്തകൾ തെറ്റെന്ന് പോർച്ചുഗൽ

Picsart 22 12 08 17 10 19 731

ക്രിസ്റ്റ്യാനോ റൊണാൾഡോ കോച്ച് ഫെർണാണ്ടോ സാന്റോസുമായി ഉടക്കി പോർച്ചുഗൽ ക്യാമ്പ് വിടുമെന്ന് വരുന്ന വാർത്തകൾ തെറ്റാണെന്ന് പോർച്ചുഗൽ. ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ആണ് പോർച്ചുഗൽ ഈ വാർത്തകൾ നിഷേധിച്ചത്. ക്രിസ്റ്റ്യാനീ റൊണാൾഡോയും കോച്ചുമായി ഉണ്ടായ പ്രശ്നങ്ങൾക്ക് ശേഷം റൊണാൾഡോ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തി എന്നായിരുന്നു വാർത്ത‌‌. റൊണാൾഡോയിൽ നിന്ന് അത്തരം ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല എന്ന് പോർച്ചുഗൽ അറിയിച്ചു.

Picsart 22 12 08 17 10 32 577

കഴിഞ്ഞ മത്സരത്തിൽ സാന്റോസ് റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്ന് മാറ്റിയിരുന്നു. ഇതിനു ശേഷം റൊണാൾഡോ കോച്ചുമായി തർക്കിച്ചു എന്നായിരുന്നു നേരത്തെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മത്സര ശേഷം തന്നെ താനും റൊണാൾഡോയും ഏറെ കാലമായുള്ള സുഹൃത്തുക്കൾ ആണെന്നും റൊണാൾഡോയുമായി ഒരു പ്രശ്നവും ഇല്ലായെന്നും പോർച്ചുഗൽ കോച്ച് വ്യക്തമാക്കൊയിരുന്നു.

പോർച്ചുഗലിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റൊണാൾഡോ ആദ്യ ഇലവനിൽ തിരികെയെത്തും എന്നാണ് റൊണാൾഡോ ആരാധകർ വിശ്വസിക്കുന്നത്.