ജർമ്മനിയുടെ നഷ്ടം, മാർക്കോ റിയുസ് ലോകകപ്പിനില്ല

ബൊറൂസിയ ഡോർട്മുണ്ട് ക്യാപ്റ്റൻ മാർക്കോ റിയുസ് ഇത്തവണ ജർമ്മനിക്ക് ഒപ്പം ലോകകപ്പിന് ഉണ്ടാകില്ല. താരത്തിന്റെ പരിക്ക് വീണ്ടും പ്രശ്നമായതോടെ റിയുസിനെ ലോകകപ്പിന് ടീമിൽ എടുക്കേണ്ടതില്ല എന്ന് പരിശീലകൻ ഹാൻസി ഫ്ലിക്ക് തീരുമാനിച്ചു.

ജർമ്മനി 22 11 10 15 29 09 811

സെപ്‌റ്റംബർ മധ്യത്തിൽ ഷാൽക്കെയ്‌ക്കെതിരായ ഡാർബിക്ക് ഇടയിൽ ആങ്കിളിന് ഏറ്റ പരിക്കാണ് റിയുസിന് വിനയായത്. താരം പരിക്ക് മാറി രണ്ട് തവണ തിരികെ ഡോർട്മുണ്ട് ടീമിൽ എത്തിയിരുന്നു. പക്ഷെ രണ്ടു തവണയും പരിക്ക് റിയുസിനനെ വീണ്ടും ആശുപത്രിയിലേക്ക് തിരികെ അയച്ചു.

മുമ്പ് 2014 ലോകകപ്പും റിയുസിന് പരിക്ക് കാരണം നഷ്ടമായിരുന്നു. കഴിഞ്ഞ യൂറോ കപ്പും 2016ലെ യൂറോ കപ്പും ഇതുപോലെ റിയുസിന് പരിക്ക് കാരണം നഷ്ടപ്പെട്ടിട്ടുണ്ട്.