സെമി ഫൈനൽ നിയന്ത്രിക്കുക ഇവർ

Newsroom

ഇന്നും നാളെയുമായി നടക്കുന്ന ലോകകപ്പ് സെമി ഫൈനലുകൾ നിയന്ത്രിക്കുന്ന റഫറിമാരെ തീരുമാനമായി. ഇന്ന് ഫ്രാൻസും ബെൽജിയവും തമ്മിൽ നടക്കുന്ന ആദ്യ സെമി നിയന്ത്രിക്കുക ഉറുഗ്വേ റഫറി ആയ ആൻഡ്രേസ് കുൻഹ ആയിരിക്കും. ഇദ്ദേഹം ഇതിനകം തന്നെ ഈ ലോകകപ്പിൽ രണ്ട് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ ഓസ്ട്രേലിയക്കെതിരായ മത്സരവും, സ്പെയിൻ ഇറാൻ മത്സരവുമാണ് ഇദ്ദേഹം നിയന്ത്രിച്ചത്.

ഇംഗ്ലണ്ടും ക്രൊയേഷ്യയുമായുള്ള മത്സരം നിയന്ത്രിക്കുക തുർക്കിഷ് റഫറി കൂനറ്റ് കാകിർ ആയിരിക്കും. ഇതിനു മുമ്പ് ഈ ലോകകപ്പിൽ മൊറോക്കോ ഇറാൻ മത്സരവും, നൈജീരിയ അർജന്റീന മത്സരവും ഈ റഫറി ആയിരുന്നു നിയന്ത്രിച്ചത്. കഴിഞ്ഞ ലോകകപ്പിലെ അർജന്റീന-ഹോളണ്ട് സെമിയും ഇദ്ദേഹമായിരുന്നു നിയന്ത്രിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial