ഖത്തർ ലോകകപ്പ് കാണാൻ വന്ന് അതിക്രമം കാണിച്ചാലും മയക്കുമരുന്ന് ഉപയോഗിച്ചാലും ശിക്ഷ കടുക്കും, ഫുട്ബോൾ ആരാധകർക്ക് മുന്നറിയിപ്പ്

Newsroom

ഇത്തവണ ഫിഫ ലോകകപ്പ് നടക്കുന്നത് ഖത്തറിൽ ആണ്‌‌. ഖത്തർ ഫുട്ബോൾ കാണാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നുണ്ട് എങ്കിലും കളി കാണാൻ വന്ന് മാന്യമായി പെരുമാറിയില്ല എങ്കിൽ ഫുട്ബോൾ ആരാധകർ തിരിച്ച് നാട്ടിലേക്ക് ആകില്ല ജയിലിലേക്ക് ആകും പോകുന്നത്. ഇംഗ്ലണ്ട് പോലെ മോശം ആരാധകർക്ക് പേരുകേട്ട രാജ്യങ്ങൾ ഇതിനകം തന്നെ ലോകകപ്പ് കാണാൻ പോകുന്നവർക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
20220606 185804
ഈ കഴിഞ്ഞ യൂറോ കപ്പ് ഫൈനൽ നടക്കുന്ന സമയത്ത് ഇംഗ്ലീഷ് ആരാധകരും ഇറ്റലി ആരാധാകരും തെരുവിൽ ആക്രമണങ്ങൾ നടത്തുകയും പല നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു. കൂടാതെ കളി കാണാൻ എത്തുന്നവർ മയക്കുമരുന്നുകൾ ഉപയോഗിക്കുകയും പലരും അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. എന്നാൽ ഖത്തറിലേക്ക് മയക്കുമരുന്ന് കൊണ്ടുപോവുകയോ അവിടെ അതിക്രമങ്ങൾ നടത്തുകയോ ചെയ്താൽ ചെറിയ ശിക്ഷയിൽ ഒതുങ്ങില്ല.

മയക്കുമരുന്നുകൾ പിടിക്കപ്പെട്ടാൽ ഖത്തറിൽ 20 വർഷം വരെയാണ് ജയിൽ ശിക്ഷ. കൂടാതെ 70 ലക്ഷം രൂപയോളം പിഴയും ഉണ്ടാകും. കുറ്റകൃത്യം ആവർത്തിച്ചാൽ വധശിക്ഷ നൽകാനും ഖത്തർ നിയമം പറയുന്നുണ്ട്. തെരുവിൽ ആക്രമണങ്ങൾ നടത്തിയാലും വലിയ ശിക്ഷകളാണ് ഖത്തറിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ ഫുട്ബോൾ ആരാധകരോട് ഖത്തറിലേക്ക് പോയി വരുന്നത് വരെ പ്രശ്നക്കാരാതെ നല്ലവരാകാൻ ആവശ്യപ്പെടുകയാണ്.