“ഖത്തർ രാജ്യത്തെ സംസ്കാരം മാറ്റമാണ്. സ്വന്തം നാട്ടിൽ എല്ലാം അത്ര നല്ലതാണോ എന്ന് നോക്കണം” – ഡച്ച് പരിശീലകൻ

Newsroom

Picsart 22 11 16 17 09 35 021
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഡച്ച് പരിശീലകൻ വാൻ ഹാൽ. ഖത്തറിനെ വിമർശിക്കുന്നവർ അവരുടെ സംസ്കാരം മാറ്റമാണ് എന്നും അവിടെ കാര്യങ്ങൾ വ്യത്യസ്തമായിരിക്കും എന്നും ഓർമ്മിപ്പിച്ചു.

ഖത്തറിൽ തികച്ചും വ്യത്യസ്‌തമായ ഒരു സംസ്‌കാരമുള്ള സ്ഥലമാണെന്ന കാര്യം നാം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്ക് നമ്മുടെ സ്വന്തം നാട്ടിലെ സംസ്കാരം നോക്കാനും അവിടെ കാര്യങ്ങൾ ശരിക്കും മികച്ചതാണോ എന്ന് നോക്കാനും ഈ സമയം ഉപയോഗിക്കാം എന്നും വാൻ ഹാൽ പറയുന്നു.

ഖത്തർ 22 11 16 17 09 46 319

എന്നാൽ ഖത്തർ ലോകകപ്പ് ബഹിഷ്കരിക്കുന്നവർക്ക് അത് ചെയ്യാം എന്നും. അവർ വിശ്വസിക്കുന്നത് ശരിയാണെന്ന് അവർ കരുതുന്നു, അതിനാൽ ലോകകപ്പ് ബഹിഷ്കരിക്കുന്നതിൽ പ്രശ്‌നമില്ല. വാൻ ഹാൽ മാധ്യമങ്ങളോട് പറഞ്ഞു.

ടൂർണമെന്റിന്റെ അവസാനം ഞങ്ങൾ ഫൈനൽ കളിക്കുമ്പോൾ അവർ ടെലിവിഷനിൽ കളി കാണും എന്നും ഞങ്ങൾ എത്ര മികച്ചവരാണെന്ന് മനസ്സിലാക്കും എന്ന് മനസ്സിലാക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും ഡച്ച് കോച്ച് കൂട്ടിച്ചേർത്തു.

ലോകകപ്പ് ഫുട്ബോൾ രാജ്യങ്ങളിൽ കളിക്കുന്നത് എളുപ്പമാകും. അവർക്ക് എല്ലാ കാര്യങ്ങളിലും കൂടുതൽ അനുഭവപരിചയമുണ്ട്, ഖത്തർ ഒരു ചെറിയ രാജ്യമാണ്. ഇവിടെ എത്തുന്ന കാണികൾക്ക് താമസ സൗകര്യം ഉൾപ്പെടെ കിട്ടാൻ പ്രയാസം അനുഭവപ്പെടുന്നുണ്ട്. പക്ഷെ കളിക്കാർക്കും ടീമുകൾക്കും മികച്ച സൗകര്യമാണെന്നും അതിൽ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.