പുരുഷ ലോകകപ്പ് നിയന്ത്രിക്കാൻ ഇത്തവണ വനിതാ റഫറിമാരും

Picsart 22 05 19 18 04 09 740

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ഒരു പുതിയ ചരിത്രം കുറിക്കും. വനിതാ റഫറിമാരും ഇത്തവണ പുരുഷ ലോകകപ്പ് നിയന്ത്രിക്കൺ ഉണ്ടാകും. മൂന്ന് വനിതാ റഫറിമാരെ ഖത്തർ ലോകകപ്പിനായുള്ള റഫറി സംഘത്തിലേക്ക് ഫിഫ ഉൾപ്പെടുത്തി. ഫിഫാ ലോകകപ്പിന്റെ 92 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് വനിതാ റഫറിമാർ ഫിഫ ലോകകപ്പിനായി നിയമിക്കപ്പെടുന്നത്.

ഫ്രഞ്ച് സ്വദേശിനിയായ സ്റ്റെഫാനി ഫ്രപ്പാർട്, റുവാണ്ടക്കാരി സലിമ മുകൻസംഗ, ജപ്പാൻ സ്വദേശിനി യോഷിമി യമശിത എന്നിവരാണ് ഫിഫ ലോകകപ്പിന് തിരഞ്ഞെടുക്കപ്പെട്ടത്‌.

ഫ്രഞ്ച് റഫറി സ്റ്റെഫാനി ഫ്രപ്പാർട്ട് നേരത്തെ യൂറോ കപ്പിൽ പുരുഷ യൂറോ കപ്പിന്റെ ഭാഗമാകുന്ന ആദ്യ വനിത റഫറി ആയി മാറിയിരുന്നു. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി ആയി ഫ്രപ്പാർട്ട് കഴിഞ്ഞ വർഷം മാറിയിരുന്നു.

Previous articleമാർട്ടിനെല്ലി ഇനി ആഴ്സണലിന്റെ നമ്പർ 11
Next articleബെയ്ല് വെയിൽസിന്റെ പ്ലേ ഓഫിനായുള്ള സ്ക്വാഡിൽ