പെലെയ്ക്ക് ശേഷം ടീനേജ് ഗോളുമായി എമ്പാപ്പെ!!

- Advertisement -

ഒരു ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം ടീനേജ് താരമായി എമ്പപ്പെ. ഇന്ന് ക്രൊയേഷ്യക്കെതിരെ നേടിയ ലോംഗ് റേഞ്ചർ ഗോളാണ് എമ്പാപ്പെയെ പെലെയ്ക്ക് ഒപ്പൻ എത്തിച്ചത്. 1958ൽ പെലെ 17 വയസ്സിൽ ഇരിക്കുമ്പോൾ നേടിയ ഗോളായിരുന്നു ഇതുവരെ ഫൈനലിൽ പിറന്ന ഒരേയൊരു ടീനേജ് ഗോൾ. 19 വയസ്സ് മാത്രമെ എമ്പപ്പെയ്ക്ക് ഉള്ളൂ.

ഈ ലോകകപ്പിൽ എമ്പപ്പെ നേടുന്ന നാലാം ഗോൾ കൂടിയായി ഇത്. ലോകകപ്പിൽ ഇതിന് മുമ്പ് നാലോ അതിൽ കൂടുതലോ ഗോൾ നേടിയ ടീനേജ് താരമായും പെലെ മാത്രമെ ഉള്ളൂ. പെലെ 1958ൽ ആറു ഗോളുകൾ നേടിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement