ഖത്തർ ലോകകപ്പ് തടയാൻ ഫുട്ബോൾ ലോകം വേണ്ടത്ര ശ്രമിച്ചു എന്ന് താൻ കരുതുന്നില്ല എന്ന് നോർവേ പരിശീലകൻ സോൾബക്കൻ. നോർവേ ഖത്തർ ലോകകപ്പ് യോഗ്യത നേടിയിടരുന്നില്ല. എങ്കിലും അദ്ദേഹം ഈ ലോകകപ്പിനെ വിമർശിക്കുകയും ഇപ്പോഴുള്ള വിമർശനങ്ങൾ വൈകിപ്പോയി എന്നും നോർവേ കോച്ച് പറഞ്ഞു.
ഫുട്ബോളുമായി ബന്ധപ്പെട്ടവർ മാത്രമല്ല പത്രപ്രവർത്തകരും ഈ ലോകകപ്പ് തടയാൻ വേണ്ടത്ര ചെയ്തുവെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹം പറഞ്ഞു. ഖത്തറിലാണ് ലോകകപ്പ് എന്ന പൊടുന്നനെ ആണ് ഇവരൊക്കെ അറിഞ്ഞത് എന്ന രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. ഈ ലോകകപ്പ് ഖത്തറിന് നൽകിയതിന് ശേഷമുള്ള ആദ്യ വർഷങ്ങളിൽ ഫുട്ബോളുമായി ബന്ധപ്പെട്ട ആളുകളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ലോകം മുഴുവനും ഏറെക്കുറെ ഉറങ്ങുകയായിരുന്നുവെന്ന് ഞാൻ കരുതുന്നു എന്നും സോൾബക്കൻ പറഞ്ഞു.
വ്യക്തിപരമായി എനിക്ക് ആശങ്കകൾ വ്യക്തമായും ഉണ്ട് എന്നും മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഖത്തർ കൈകാര്യം ചെയ്യുന്ന രീതിയിൽ തനിക്ക് എതിർ അഭിപ്രായം ഉണ്ട് എന്നും സോൾബക്കൻ കൂട്ടിച്ചേർത്തു.
അവിടെ പോകുന്ന ടീമുകൾ, കളിക്കാരുടെ പ്രധാന പ്രശ്നം ഫുട്ബോൾ കളിക്കുക, എന്നിവയായിരിക്കണം എന്നും സോൾബക്കൻ പറഞ്ഞു.