“അർജന്റീനക്കായി ഇറങ്ങുന്നത് പത്ത് പോരാളികളും ഒരു ജീനിയസും ആണ്”

Newsroom

മെസ്സിക്കും അർജന്റീന ടീമിലെ മറ്റുള്ളവർക്കും ലോകകപ്പ് നേടുക എന്നത് ഒരു മിഷൻ ആയി തോന്നുന്നു എന്ന് ഇംഗ്ലീഷ് ഇതിഹാസ താരം ഗാരി നെവിൽ. മെസ്സി തന്നെ മുന്നിൽ നിന്ന് ഈ മിഷൻ നയിക്കുന്നുണ്ട് എന്നും നെവിൽ പറയുന്മു.

അർജന്റീനയ്ക്ക് 10 പോരാളികളും ആക്രമണത്തിൽ മുന്നിൽ ഒരു ജീനിയസും ആണ് ഉള്ളത് എന്നും മുൻ ഇംഗ്ലീഷ് ഫുൾ ബാക്ക് പറഞ്ഞു. അർജന്റീന ടൂർണമെന്റിൽ ഒരോ മത്സരം കഴിയും തോറും ശക്തരാവുക ആണ് എന്നും അദ്ദേഹം പറയുന്നു. ഗ്യാലറിയിൽ എത്തുന്ന മികച്ച ആരാധകരും അർജന്റീനയുടെ കരുത്താണ് എന്ന് നെവിൽ കൂട്ടിച്ചേർത്തു.

അർജന്റീന 22 12 14 12 08 28 462

അർജന്റീന താരങ്ങൾ വിജയിക്കണം എന്നും ക്ലീൻ ഷീറ്റു നേടണം എന്നും എല്ലാ ഉറപ്പിച്ചാണ് കളത്തിലേക്ക് വരുന്നത്. അവർ പോരാളികളെ പോലെ ആ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നു എന്നും നെവിൽ പറഞ്ഞു.