മൊറോക്കോയുടെ ഈ ലോകകപ്പിലെ പ്രകടനം ആഫ്രിക്കയിലെ ഭാവി തലമുറക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നൽകും എന്ന് മൊറോക്കൻ പരിശീലകൻ വലിദ് റെഗ്രഗുയി. ഒരു ആഫ്രിക്കൻ ടീമിന് ലോകകപ്പിന്റെ സെമിഫൈനലിലെത്താൻ കഴിയുമെന്ന് ഞങ്ങൾ കാണിച്ചുതന്നു എന്നതാണ് പ്രധാനം. ആഫ്രിക്കയിലെ ഭാവി തലമുറകൾക്ക് കിരീടം നേടാൻ വരെ ആകും എന്ന് ഒരു വിശ്വാസം ഈ മൊറോക്കൻ പ്രകടനം നൽകും എന്നും വലിദ് പറഞ്ഞു.
മൂന്നോ നാലോ മത്സരങ്ങൾക്ക് മുമ്പ് ഒരു പത്രസമ്മേളനത്തിൽ, ഞങ്ങൾക്ക് ലോകകപ്പ് നേടാനാകുമെന്ന് എന്നോട് ചോദിച്ചു. ‘എന്തുകൊണ്ട് പറ്റില്ല?’ എന്ന് ഞാൻ ചോദിച്ചു. നമുക്ക് സ്വപ്നം കാണാം.. എന്തിന് നമ്മൾ സ്വപ്നം കാണാതിരിക്കണം.. നിങ്ങൾ സ്വപ്നം കണ്ടില്ലെങ്കിൽ എവിടെയും എത്തില്ല.. സ്വപ്നം കാണാൻ നിങ്ങൾക്ക് ഒരു ചിലവ് വരില്ല. മൊറോക്കോ കോച്ച് പറഞ്ഞു
യൂറോപ്യൻ രാജ്യങ്ങൾ ലോകകപ്പ് നേടുന്നത് പതിവാണ്, അതിനാൽ ഞങ്ങൾ ഫൈ പ്രവേശിക്കാൻ ശ്രമിക്കേണ്ടതുണ്ട്, അതിനും അപ്പുറത്തേക്ക് പോകാനും നോക്കണം. അദ്ദേഹം പറഞ്ഞു. ലോകകപ്പ് സെമി ഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി മൊറോക്കോ ഇന്നലെ മാറിയിരുന്നു.