തുടർച്ചയായ അഞ്ചാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് മുന്നിൽ

Picsart 22 12 11 01 09 59 430

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിലെ അവരുടെ വിജയ പരമ്പര തുടരാനായി ഇന്ന് കൊച്ചിയിൽ ഇറങ്ങുന്നു‌. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഏറ്റവും വലിയ വൈരികളായി കണക്കാക്കുന്ന ബെംഗളൂരു എഫ് സിയാണ് ഇന്ന് എതിരാളികൾ. രാത്രി 7.30ന് നടക്കുന്ന മത്സരം കാണാൻ കൊച്ചി സ്റ്റേഡിയം നിറയും എന്നാണ് പ്രതീക്ഷ.

അവസാന നാലു മത്സരങ്ങളും വിജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് മികച്ച ഫോമിൽ ആണ്. ഇതാദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി നാലു മത്സരങ്ങൾ വിജയിക്കുന്നത്. നോർത്ത് ഈസ്റ്റ്, എഫ് സി ഗോവ, ഹൈദരാബാദ്, ജംഷദ്പൂർ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഇതിൽ മൂന്ന് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് നേടാനും ഇവാൻ വുകമാനോവിചിന്റെ ടീമിനായി.

Picsart കേരള ബ്ലാസ്റ്റേഴ്സ് 10 828

ബ്ലാസ്റ്റേഴ്സ് വിജയ ഇലവൻ തന്നെ ഇന്നും തുടരും എന്നാണ് പ്രതീക്ഷ. അവസാന നാലു മത്സരങ്ങളിലും ഗോളടിച്ച ദിമിത്രിയോസിന്റെ ഫോമും ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷയാണ്.

ബെംഗളൂരു എഫ് സി അത്ര നല്ല ഫോമിലും അല്ല. അവസാന ഏഴു മത്സരങ്ങളിൽ ആകെ ഒരു മത്സരമെ അവർ വിജയിച്ചിട്ടുള്ളൂ.