ഇന്ന് ഫ്രാൻസിന് എതിരെ പരാജയപ്പെട്ടു എങ്കിലും തന്റെ ടീമിനെ കുറിച്ച് തനിക്ക് അഭിമാനം ഉണ്ട് എന്ന് മൊറോക്കോ കോച്ച് വലിദ്. പരിക്കുകൾ ഞങ്ങളെ സഹായിച്ചില്ല. പരിക്കുകൾ ഞങ്ങൾക്ക് അധികമായിരുന്നു. വലിദ് പറഞ്ഞു. ഞങ്ങൾ ഇന്ന് ഞങ്ങളുടെ പരമാവധി നൽകി. അദ്ദേഹം പറഞ്ഞു.
ലോകകപ്പ് പോലൊരു സ്റ്റേജിൽ നിങ്ങൾക്ക് അബദ്ധം സംഭവിക്കാൻ പാടില്ല. നിങ്ങൾ ഒരു തെറ്റ് ചെയ്താൽ അതിന് ഉടൻ വില കൊടുക്കേണ്ടി വരും. വലിദ് പറഞ്ഞു ഞങ്ങൾക്ക് ഇതും വെച്ച് ഫൈനലിലേക്ക് പോകാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
ഈ പരാകയം ഞങ്ങൾ ഈ ലോകകപ്പിൽ ചെയ്‌തതിൽ നിന്ന് ഒന്നും എടുത്തുകളയുന്നില്ല. ഇനി ലൂസേഴ്സ് ഫൈനൽ മാനസികമായി കഠിനമായിരിക്കും. കളിക്കാത്തവർക്ക് ഞങ്ങൾ പ്രത്യേകിച്ച് കളിക്കാനുള്ള സമയം ആ മത്സരത്തിൽ നൽകും. ഞങ്ങൾ മൂന്നാം സ്ഥാനത്തെത്താൻ ആഗ്രഹിക്കുന്നു എന്നും മൊറോക്കോ കോച്ച് കൂട്ടിച്ചേർത്തു.