റഷ്യൻ ലോകകപ്പിന്റെ ഫൈനലിലെത്തി ചരിത്രം കുറിച്ചിരിക്കുകയാണ് ക്രൊയേഷ്യ. ക്രൊയേഷ്യയുടെ യുവന്റസ് താരം മരിയോ മാൻസുകിച്ചിനെ പുകഴ്ത്തിയിരിക്കുകയാണ് ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്. ക്രൊയേഷ്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണ് മാൻസുകിച്ചെന്നും സഹതാരങ്ങളെ ആത്മവിശ്വാസം കൈവിടാതെ വിജയത്തിലേക്ക് നയിക്കുന്ന ചാലക ശക്തിയാണെന്നും മോഡ്രിച് പറഞ്ഞു. എക്സ്ട്രാ ടൈമിലെ മാൻസുകിച്ചിന്റെ ഗോളിലാണ് ക്രൊയേഷ്യ ഫൈനൽ ഉറപ്പിച്ചത്.
മോസ്‌കോയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തിൽ കരുത്തരായ ഫ്രാൻസ് മാൻസുകിച്ചും മോഡ്രിച്ചും അടങ്ങുന്ന ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 8.30ന് ആണ് കിക്കോഫ്. റഷ്യൻ ലോകകപ്പിലെ രണ്ടാമത്തെ ഗോളായിരുന്നു സെമിയിൽ മാൻസുകിച്ച് നേടിയത്. ഫൈനലിലും മാൻസുകിച്ചും മോഡ്രിച്ചും അടങ്ങുന്ന ക്രൊയേഷ്യൻ സംഘത്തിന്റെ മാജിക്ക് ആവർത്തിക്കപെടുമോ അതോ ’98 ലെ വിജയം ഫ്രാൻസ് ആവർത്തിക്കുമോ എന്ന് കാത്തിരുന്നു കാണാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial