ട്രാൻസ്ഫർ റെക്കോർഡുമായി ബ്രസീലിയൻ താരം പ്രീമിയർ ലീഗിൽ

- Advertisement -

റെക്കോർഡ് തുകയ്ക്ക് ബ്രസീലിയൻ താരത്തെ പ്രീമിയർ ലീഗിലെത്തിച്ച് വെസ്റ്റ് ഹാം. ലാസിയോയുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ഫെലിപ്പെ ആൻഡേഴ്സണിനെയാണ് വെസ്റ്റ് ഹാം യുണൈറ്റഡ് ടീമിലെത്തിച്ചത്. നാല് വർഷത്തെ കരാറിലാണ് താരം സീരി എ വിട്ട് പ്രീമിയർ ലീഗിലേക്ക് വരുന്നത്. 25 കാരനായ താരം ക്ലബ്ബിന്റെ റെക്കോർഡ് സൈനിങാണ്. 42 മില്യൺ യൂറോ നൽകിയാണ് താരത്തിനെ ടീമിലെത്തിച്ചതെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

വെസ്റ്റ് ഹാമിന്റെ ഏഴാമത്തെ സൈനിങാണ് ഫെലിപ്പെ ആൻഡേഴ്‌സൺ. സാന്റോസിൽ നിന്നും 2013 ലാണ് ഫെലിപ്പെ ആൻഡേഴ്‌സൺ ലാസിയോയിലെത്തുന്നത്. 34 ഗോളുകളാണ് 177 മത്സരങ്ങളിൽ നിന്നായി ലാസിയോയ്ക്ക് വേണ്ടി ആൻഡേഴ്‌സൺ നേടിയത്. ലാസിയോയ്ക്കൊപ്പം സൂപ്പർ കോപ്പ ഇറ്റാലിയന് അദ്ദേഹം ഉയർത്തിയിട്ടുണ്ട്. 2016 റിയോ ഡെ ജനീറോയിൽ വെച്ച് നടന്ന ഒളിംപിക്സിൽ സ്വർണം നേടിയ ബ്രസീലിയൻ ടീമിലും അദ്ദേഹം അംഗമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement