ടെസ്റ്റില്‍ ടോസ് ഒഴിവാക്കണം: ഫാഫ് ഡു പ്ലെസി

- Advertisement -

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ടോസിനെ ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ടെസ്റ്റ് ക്രിക്കറ്റില്‍ പല തരം മാറ്റങ്ങള്‍ വരണമെന്ന് പല ഭാഗത്ത് നിന്നും ആവശ്യമുയരുമ്പോളാണ് താന്‍ ആഗ്രഹിക്കുന്ന മാറ്റം ടെസ്റ്റില്‍ നിന്ന് ടോസ് ഒഴിവാക്കുകയാണെന്നതാണെന്ന് ഡു പ്ലെസി തുറന്ന് പറയുകയായിരുന്നു.

ടെസ്റ്റില്‍ ഇപ്പോള്‍ വിചാരിക്കുന്നതിലും വേഗത്തില്‍ മത്സരങ്ങള്‍ അവസാനിക്കുകയാണെന്നും ഡു പ്ലെസി അഭിപ്രായപ്പെട്ടു. ഹോം മത്സരങ്ങളില്‍ ആതിഥേയരുടെ വിജയമാണ് കൂടുതലും സംഭവിക്കുന്നത്. എന്നാല്‍ ഇപ്പോളത്തെ ടെസ്റ്റ് മത്സരങ്ങള്‍ വിചാരിക്കുന്നതിലും വേഗത്തിലാണ് അവസാനിക്കുന്നത്. ദക്ഷിണാഫ്രിക്കയിലും പലപ്പോഴും മത്സരങ്ങള്‍ നാലാം ദിവസത്തിനപ്പുറം പോകുന്നില്ലെന്നാണ് ടീമിന്റെ നായകന്‍ അഭിപ്രായപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement