2010 ലെ ആവർത്തനം! ലോകകപ്പ് ഉത്ഘാടന മത്സരം മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ

Wasim Akram

Picsart 25 12 06 00 31 33 119

2026 ലെ ലോകകപ്പ് ഉത്ഘാടന മത്സരത്തിൽ സഹ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ജൂൺ 11 നു ആണ് ഇരു ടീമുകളും മെക്സിക്കോ സിറ്റിയിൽ ഏറ്റുമുട്ടുക. ഗ്രൂപ്പ് എയിൽ ദക്ഷിണ കൊറിയയും നിലവിൽ ഇവർക്ക് ഒപ്പമുണ്ട്.

2010 ലെ ആഫ്രിക്കയിൽ നടന്ന ആദ്യ ലോകകപ്പിലെ ഉത്ഘാടന മത്സരത്തിലും ഇരു ടീമുകളും ആണ് ഏറ്റുമുട്ടിയത്. അന്നത്തെ ആ മത്സരവും അതിലെ ദക്ഷിണാഫ്രിക്കൻ വിജയഗോളും ആഘോഷവും കമന്ററിയും ഒക്കെ വലിയ ഓർമ്മകൾ ആണ് ഫുട്‌ബോൾ ആരാധകർക്ക് സമ്മാനിക്കുക. അത്തരം ഒരു സ്വപ്ന മത്സരം ഇത്തവണ ആവർത്തിക്കുമോ എന്നു കാത്തിരുന്നു കാണാം.