ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ അർജന്റീനയെ ചിലി സമനിലയിൽ പിടിച്ചു. അർജന്റീനയിൽ വെച്ച് നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. ചിലിയുടെ പരുക്കൻ ഫുട്ബോൾ അർജന്റീനയുടെ താളം തെറ്റിക്കുന്നതാണ് ഇന്ന് കണ്ടത്. അദ്യ പകുതിയിൽ 24ആം മിനുട്ടിൽ ആണ് അർജന്റീന ലീഡ് നേടിയത്. ഒരു പെനാൾട്ടിയിൽ നിന്ന് മെസ്സിയാണ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചത്.
ഈ ഗോളിന് പെട്ടെന്ന് തന്നെ മറുപടി നൽകാൻ ചിലിക്ക് ആയി. 36ആം മിനുട്ടിൽ ഇന്റർ മിലാൻ താരം അലക്സിസ് സാഞ്ചസാണ് ചിലിക്കു വേണ്ടി ലക്ഷ്യം കണ്ടത്. കൊറോണ ആയതിനാൽ വിദാൽ ഇല്ലാതെ ആയിരുന്നു ചിലി ഇറങ്ങിയത്. ചിലി ഗോൾ കീപ്പർ ബ്രാവോയുടെ മികച്ച പ്രകടനമാണ് ചിലിയെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. ചിലിക്ക് ആകെ ഒരു ഷോട്ട് മാത്രമെ ടാർഗറ്റിലേക്ക് അടിക്കാനായുള്ളൂ. ഇന്നത്തെ സമനിലയോടെ അഞ്ചു മത്സരങ്ങളിൽ 11 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് അർജന്റീന. 5 പോയിന്റ് മാത്രമുള്ള ചിലി ഏഴാം സ്ഥാനത്താണ്. ആദ്യ നാലു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ മാത്രമെ ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുകയുള്ളൂ.