ലയണൽ മെസ്സി തന്റെ ആദ്യ ലോകകപ്പ് കിരീടം ലക്ഷ്യമാക്കി ആകും ഇറങ്ങുന്നത്. എന്നാൽ അതിനൊപ്പം നിരവധി റെക്കോർഡുകൾ മെസ്സിക്ക് ഇന്ന് സ്വന്തമാക്കാം. ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നൽകുന്ന താരമായി മെസ്സിക്ക് മാറാൻ ആകും.
ലയണൽ മെസ്സി മൊത്തം 19 ഗോളുകളിൽ അസിസ്റ്റും ഗോളുമായി ഭാഗമായിട്ടുണ്ട്. ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെ , ബ്രസീലിന്റെ റൊണാൾഡോ എന്നിവരോടൊപ്പമാണ് മെസ്സി ഈ കണക്കിൽ ഉള്ളത്. ഒരു ഗോളോ അസിസ്റ്റോ ഇന്ന് നേടിയാൽ മെസ്സിക്ക് ഇരുവരെയും മറികടക്കാം.
ഇന്ന് വിജയിച്ചാൽ മെസ്സിക്ക് ലോകകപ്പ് വിജയങ്ങളിലും റെക്കോർഡ് ഇടാം.
മെസ്സിയുടെ അഞ്ചാമത് ഫിഫ ലോകകപ്പിൽ ആയി 35-കാരൻ ആകെ 16 മത്സരങ്ങളിൽ വിജയിച്ചു കഴിഞ്ഞു. ഒരു ജയം കൂടി നേടിയാൽ ടൂർണമെന്റിന്റെ ചരിത്രത്തിൽ ആകെ 17 മത്സരങ്ങൾ ജയിച്ച ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ ഒപ്പം ഒന്നാം സ്ഥാനത്തെത്തും.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ 25 മത്സരങ്ങൾ കളിച്ച് ജർമ്മനിയുടെ ലോതർ മത്തയസിനൊപ്പം ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന റെക്കോർഡിൽ ഒന്നാമതെത്തി നിൽക്കുന്ന മെസ്സി, ഫ്രാൻസിനെതിരായ ഫൈനലിൽ കളിക്കുന്നതോടെ ഈ റെക്കോർഡും സ്വന്തം പേരിലാക്കും.
ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് എന്നതിലും മെസ്സിക്ക് റെക്കോർഡ് ഇടാം. ഇതിഹാസ ബ്രസീലിയൻ ഫുട്ബോൾ താരം പെലെയ്ക്ക് ഒരു അസിസ്റ്റ് മാത്രം പിന്നിൽ ആണ് മെസ്സിം. ടൂർണമെന്റിൽ ആകെ 9 അസിസ്റ്റുകൾ മെസ്സി നേടി. പെലെക്ക് 10 അസിസ്റ്റ് ഉണ്ട്.
ഏറ്റവും കൂടുത തവണ ഗോൾഡൻ ബോൾ നേടുന്ന താരമായും മെസ്സിക്ക് മാറാം. 2014 ലോകകപ്പിൽ ഗോൾഡൻ ബോൾ നേടാൻ മെസ്സിക്ക്കായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ഒരു കളിക്കാരനും രണ്ട് ഗോൾഡൻ ബോൾ നേടിയിട്ടില്ല.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ച താരമായു മെസ്സിക്ക് മാറാം. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ലയണൽ മെസ്സി ഇതിനകം 2,194 മിനിറ്റ് കളിച്ചു. 2,217 മിനിറ്റ് കളിചച്ച പൗലോ മാൽഡിനിക്ക് മാത്രമാണ് മുന്നിൽ. ഇന്ന് 24 മിനിറ്റ് കളിച്ചാൽ ഈ റെക്കോർഡും മെസ്സിക്ക് ആകും.