“മെസ്സി 2026 ലോകകപ്പ് കളിക്കണം എന്ന് തീരുമാനിച്ചാൽ അദ്ദേഹത്തിന് കളിക്കാം” – സ്കലോനി

Newsroom

ലയണൽ മെസ്സി അടുത്ത ലോകകപ്പിലും കളിക്കണം എന്ന് അർജന്റീനൻ പരിശീലകൻ ലയണൽ സ്കലോണി. മെസ്സിക്ക് അദ്ദേഹത്തിന്റെ കരിയർ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാം. അതിനുള്ള അധികാരം മെസ്സിക്ക് ഉണ്ട്. മെസ്സി 2026 ലോകകപ്പ് കളിക്കണം എന്ന് വിചാരിച്ചാൽ അദ്ദേഹത്തിന് കളിക്കാം. മെസ്സി കളിക്കാൻ തീരുമാനിക്കുന്ന കാലത്തോളം 10ആം നമ്പർ ജേഴ്സി അദ്ദേഹത്തിനായി അർജന്റീന മാറ്റി വെക്കും എന്നും സ്കലോണി പറഞ്ഞു.

മെസ്സി 22 12 19 02 37 31 389

ലയണൽ മെസ്സി അദ്ദേഹം വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല എന്നും അർജന്റീനക്ക് ഒപ്പം കളിക്കുന്നത് തുടരും എന്നും മത്സര ശേഷം പറഞ്ഞിരുന്നു.

സ്കലോണി ഇന്നലെ മത്സരശേഷം മറഡോണയെ കുറിച്ചും സംസാരിച്ചു. മറഡോണ ഉണ്ടായിരുന്നു എങ്കിൽ ഫൈനൽ വിസിലിനു ശേഷം ആദ്യം പിച്ചിൽ എത്തുക മറഡോണ ആയേനെ എന്നുൻ സ്കലോനി പറഞ്ഞു.