“ലോകകപ്പ് കിരീടം കുട്ടിക്കാലം മുതൽ ഉള്ള എന്റെ സ്വപ്നമായിരുന്നു” – മെസ്സി

Picsart 22 12 19 01 23 43 617

ലോകകപ്പ് കിരീടം എന്നത് തന്റെ കുട്ടിക്കാലം മുതൽ ഉള്ള ആഗ്രഹമായിരുന്നു എന്ന് ലയണൽ മെസ്സി. എന്റെ ജീവിതത്തിൽ എനിക്ക് എന്നും വേമണ്ടിയിരുന്ന കിരീടം ഇതായിരുന്നു എന്നും മെസ്സി ഇന്നലെ ലോകകപ്പ് കിരീടം ഉയർത്തിയ ശേഷം പറഞ്ഞു.

Picsart 22 12 19 00 23 57 754

ഈ ലോകകപ്പ് എനിക് ദൈവം നൽകുമെന്ന് അറിയാമായിരുന്നു. ഈ കിരീടം മനോഹരമാണ്. ഈ മത്സരം എങ്ങനെ വിജയിച്ചു എന്നത് ഈ കിരീടം കുറച്ചു കൂടെ സ്പെഷ്യൽ ആക്കുന്നു. എനിക്ക് ഈ കിരീടം വേണമായിരുന്നു. എന്റെ കരിയർ ലോകകപ്പ് കൂടെ നേടിയ ശേഷമെ അവസാനിപ്പിക്കാവൂ എന്നായിരുന്നു ആഗ്രഹം. മെസ്സി പറഞ്ഞു.

ഇതിൽ കൂടുതൽ ദൈവത്തോട് ഒന്നും ചോദിക്കാൻ ആകില്ല. എല്ലാം എനിക്ക് നൽകി കഴിഞ്ഞു. മെസ്സി പറഞ്ഞു. ഈ ലോകകപ്പ് തന്റെ ചാൻസ് ആണെന്ന് തനിക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. താൻ അർജന്റീനക്ക് ഒപ്പം കളി തുടരും എന്നും മെസ്സി പറഞ്ഞു.