ഫ്രാൻസിന് തിരിച്ചടി, എംബാപ്പെക്ക് പരിക്ക്

- Advertisement -

ലോകകപ്പിന് ഒരുങ്ങുന്ന ഫ്രാൻസിന് ആശങ്ക സമ്മാനിച്ച് കിലിയൻ എംബപ്പെക്ക് പരിക്ക്. പരിശീലനത്തിനിടെയാണ് താരത്തിന് കാലിന് പരിക്കേറ്റത്. പരിശീലന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ പി എസ് ജി താരത്തിന് പരിക്കേറ്റത് ഫ്രാൻസ് ക്യാമ്പിൽ ആശങ്കയാണ്.

ഡിഫൻഡർ ആദിൽ റമിയുടെ ടാക്ലിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ഓസ്ട്രേലിയക്ക് എതിരായ ആദ്യ മത്സരത്തിൽ താരം കളിക്കുന്ന കാര്യം സംശയത്തിലാണ്. അമേരിക്കക്ക് എതിരായ മത്സത്തിൽ ഗോളടിച്ച് ഫോമിലുള്ള താരം ഇല്ലാതെ ഇറങ്ങുന്നത് ഫ്രാൻസിന് ശുഭകരമാവില്ല എന്നാണ് റിപ്പോർട്ടുകൾ. എങ്കിലും പരിക്ക് എത്രത്തോളം ഗുരുതരമാണ് എന്നതിനെ സംബന്ധിച്ച ഒരു വിവരവും ഫ്രാൻസ് പുറത്ത് വിട്ടിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement