ലോകകപ്പിനുള്ള ഇംഗ്ലീഷ് ടീമിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ പോലും ഇടം പിടിക്കാത്ത ഹാരി മഗ്വയർ ഇടം പിടിച്ചതിനെ കുറിച്ച് വിചിത്രവാദവും ആയി ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ഗേറ്റ്. സീസണിൽ എ.സി മിലാനു ആയി മികച്ച ഫോമിലുള്ള യുവതാരം ടൊമാറി ഇടം പിടിക്കാത്തതിനെകുറിച്ചുള്ള ചോദ്യത്തിന് ആണ് സൗത്ഗേറ്റ് യുവതാരങ്ങൾ പഴയ താരങ്ങളെ പകരം വക്കാൻ ആയി ആവശ്യമായത് ചെയ്തില്ല എന്ന ഉത്തരം നൽകിയത്.
ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാൾ ആണ് മഗ്വയർ എന്നും സൗത്ഗേറ്റ് തുടർന്ന് കൂട്ടിച്ചേർത്തു. എന്നാൽ ടൊമാറി അടക്കം പല താരങ്ങളും മികച്ച പ്രകടനം നടത്തിയിട്ടും തന്റെ ഇഷ്ടക്കാരൻ ആയ മഗ്വയറിനെ ഇംഗ്ലീഷ് പരിശീലകൻ ടീമിൽ എടുത്തു എന്നാണ് വിമർശനം. അതേസമയം ശരിയായ സമയത്ത് ഫോമിൽ എത്താൻ ആവാത്തത് ആണ് ടാമി എബ്രഹാമിനെ ടീമിൽ എടുക്കാൻ പറ്റാത്തതിനു കാരണം എന്ന് പറഞ്ഞ സൗത്ഗേറ്റ് സീസണിൽ ഒരിക്കലും ഫോമിലേക്ക് ഉയരാത്ത മഗ്വയറിനെയും സീസണിൽ 52 മിനിറ്റ് മാത്രം കളിച്ച കാൽവിൻ ഫിലിപ്സിനെയും ടീമിൽ എടുത്തത് എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.