ലോകകപ്പ് ഫൈനലോടെ തന്റെ ലോകകപ്പിലെ യാത്ര അവസാനിക്കും എന്ന് മെസ്സി

Newsroom

ഖത്തർ ലോകകപ്പ് ഫൈനൽ ആയിരിക്കും തന്റെ ലോകകപ്പിലെ അവസാന മത്സരം എന്ന് മെസ്സി. അടുത്ത ലോകകപ്പിന് താൻ ഉണ്ടാകില്ല എന്ന് മെസ്സി പറയുന്നു. അർജന്റീനിയൻ മാധ്യമം ആയ ഡിയാരിയോ ഡിപോർടിവോ ഒലെക്ക് നൽകിയ അഭിമുഖത്തിൽ ആണ് മെസ്സി ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് വ്യക്തമാക്കിയത്. തന്റെ ലോകകപ്പ് കരിയർ ഒരു ഫൈനലുമായി അവസാനിപ്പിക്കാൻ ആകും എന്നതിൽ സന്തോഷം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

മെസ്സി 22 12 14 11 18 41 655

ഇനിയും ഏറെ വർഷങ്ങൾ ഉണ്ട് അടുത്ത ലോകകപ്പിന്. അതിൽ പങ്കെടുക്കാൻ തനിക്ക് ആകുമെന്ന് തോന്നുന്നില്ല എന്നും ഇതു പോലെ ഫൈനൽ കളിച്ചു കൊണ്ട് അവസാനിപ്പിക്കുന്നതാണ് നല്ലത് എന്നും മെസ്സി പറഞ്ഞു. ഈ നിമിഷം ആസ്വദിക്കാൻ ഉള്ളതാണെന്നും മെസ്സി പറഞ്ഞു.

ഇന്നലെ ക്രൊയേഷ്യയെ 3-0ന് പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന ഖത്തർ ലോകകപ്പ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.