“നിങ്ങൾ ഞാനടക്കമുള്ള മനുഷ്യരിൽ ചെലുത്തിയ സ്വാധീനം എല്ലാത്തിനും മുകളിലാണ്” – റൊണാൾഡോക്ക് പിന്തുണയുമായി കോഹ്ലി

Picsart 22 12 12 12 14 41 015

ലോകകപ്പിൽ നിന്ന് പുറത്തായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. റൊണാൾഡോയുടെ വലിയ ആരാധകനായ കോഹ്ലി റൊണാൾഡോയെ കുറിച്ച് വലിയ കുറിപ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

ഈ കായികരംഗത്തും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കുവേണ്ടിയും നിങ്ങൾ ചെയ്‌തത് എല്ലാ കിരീടങ്ങൾക്കും മേലെ ആണ് എന്നും ഏതെങ്കിലും കിരീടത്തിന് അതൊന്നും എടുത്തുകളയാനാവില്ല എന്നും കോഹ്ലി കുറിച്ചു. നിങ്ങൾ ആളുകളിൽ ചെലുത്തിയ സ്വാധീനം വിശദീകരിക്കാൻ ഒരു കിരീടത്തിനും കഴിയില്ല, നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എനിക്കും ലോകമെമ്പാടുമുള്ള പലർക്കും തോന്നുന്ന ആവേശവും വിശദീകരിക്കാൻ ആകില്ല” കോഹ്‌ലി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.

കോഹ്ലി 22 12 12 00 05 15 304

“അത് ദൈവത്തിൽ നിന്നുള്ള ഒരു സമ്മാനമാണ്. ഓരോ സമയത്തും തന്റെ ഹൃദയം തുറന്ന് കളിക്കുന്ന ഒരു മനുഷ്യന് കിട്ടിയ യഥാർത്ഥ അനുഗ്രഹം. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപവും ഏതൊരു കായികതാരത്തിനും യഥാർത്ഥ പ്രചോദനവുമാണ് നിങ്ങൾ. എനിക്ക് എക്കാലത്തെയും മികച്ച താരമാണ് താങ്ങൾ.” കോഹ്ലി കുറിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോയും പോർച്ചുഗലും ക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് ലോകകപ്പിൽ നിന്ന് പുറത്ത് പോയിരുന്നു‌