“ഇറാഖിൽ അധിനിവേശം നടത്തി ISISനെ വളർത്തിയവർക്ക് ആണോ ലോകകപ്പ് നടത്താൻ യോഗ്യത?”

ഖത്തർ ലോകകപ്പിനെ വിമർശിക്കുന്നവർക്ക് ഇരട്ടത്താപ്പ് ആണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗൻ. ഖത്തർ ലോകകപ്പിനെ വിമർശിക്കുന്നവർ ഒരു ഭാഗം മാത്രമെ കാണുന്നുള്ളൂ. സ്വവർഗ്ഗരതിക്ക് എതിരെ നിയമം ഉള്ള 8 രാജ്യങ്ങൾ ആണ് ലോകകപ്പിൽ പങ്കെടുക്കുന്നത്‌‌. ഖത്തറിനോടുള്ള സമീപനം ലോകകപ്പിനോട് ഈ രാജ്യങ്ങൾ കാണിക്കുക ആണെങ്കിൽ ലോകകപ്പ് തന്നെ ഉണ്ടാകില്ല. എന്നാൽ അവർ അവിടെ ഇരട്ടതാപ്പ് കാണിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

Images (1)

മിഡിൽ ഈസ്റ്റ് അല്ലായെങ്കിൽ ആഫ്രിക്കയിൽ ആണോ ഇവർ ലോകകപ്പ് വെക്കുക. അവിടെയു. നിയമങ്ങൾ ഇതു പോലെ ആണ്‌. അപ്പോൾ ആഫ്രിക്കയിലും ലോകകപ്പ് വെക്കാൻ ആകില്ല. പിന്നെ അമേരിക്കയിൽ ആണെങ്കിൽ അവിടെ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത് എന്ന് ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങൾ വാദിക്കുന്ന അബോർഷൻ നിയമങ്ങൾ ഉണ്ട്. അതു കൊണ്ട് അമേരിക്കയ്ക്കും ലോകകപ്പ് നടത്താൻ ആകില്ല. പിയേഴ്സ് മോർഗൻ തുടർന്നു.

പിന്നെ ആർക്കാണ് ധാർമികമായി യോഗ്യത ഉള്ളത്. ബ്രിട്ടണ് ആണോ? അദ്ദേഹം ചോദിക്കുന്നു. ഇറാഖിൽ അധിനിവേശം നടത്തുകയും അവിടെ ഉള്ള ഭരണങ്ങൾ അവസാനിപ്പിച്ച് അറബ് മേഖലയിൽ ഐ എസ് ഐ എസിനെ വളർത്തുകയും ചെയ്ത എന്റെ രാജ്യത്തിനാണോ ലോകകപ്പ് നടത്താ‌ ധാർമിക യോഗ്യത എന്നും പിയേഴ്സ് ചോദിച്ചു. ഒരു ബ്രിട്ടീഷ് റേഡിയോ പോഡ്കാസ്റ്റിനോട് സംസാരിക്കുക ആയിരുന്നു പിയേഴ്സ് മോർഗൻ