ഇന്ന് ആദ്യ പകുതി സ്വീഡനെതിരെ നേടിയ ഹെഡർ ഗോളോടെ ഈ ലോകകപ്പിൽ ഇംഗ്ലീഷ് നിര നേടിയ ഹെഡർ ഗോളുകളുടെ എണ്ണം നാലായി. ഇന്ന് മഗ്യർ ആയിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ കോർണറിൽ നിന്ന് തലകൊണ്ട് നേടിയത്. ഒരു ലോകകപ്പിൽ നാലിൽ കൂടുതൽ ഹെഡർ ഗോളുകൾ ഒരു ടീം തന്നെ ഇതിനു മുമ്പ് നേടിയത് ജർമ്മനി ആയിരുന്നു. 2002ൽ ആയിരുന്നു അത്.
ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ , സ്റ്റോൺസ് എന്നിവരാണ് ഇതിനു മുമ്പ് ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഹെഡ് വഴി ഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിൽ പിറന്ന 10 ഗോളുകളിൽ 8 ഗോളുകളും സെറ്റ് പീസുകളിൽ നിന്നാണ് വന്നത്. വെറും രണ്ട് ഗോളുകളെ ഓപൺ പ്ലേയിൽ നിന്ന് പിറന്നിട്ടുള്ളൂ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial