‘വൈവിധ്യമാണു വിജയം’ ഖത്തർ ലോകകപ്പിന് ജർമ്മനി എത്തുക രാഷ്ട്രീയ സന്ദേശം എഴുതിയ വിമാനത്തിൽ

Wasim Akram

ഖത്തർ ലോകകപ്പിന് ജർമ്മൻ ദേശീയ ടീം എത്തുക ‘വൈവിധ്യമാണു വിജയം’ എന്ന രാഷ്ട്രീയ സന്ദേശം എഴുതിയ വിമാനത്തിൽ. സ്വവർഗ അനുരാഗികൾക്കും സ്ത്രീകൾക്കും എതിരെയുള്ള ഖത്തറിന്റെ നിലപാടുകൾക്കുള്ള പ്രതിഷേധം തന്നെയാണ് ജർമ്മനി ഈ സന്ദേശം കൊണ്ടു ഉദ്ദേശിക്കുന്നത്.

ലുഫ്‌താൻസയുടെ പ്രത്യേകം തയ്യാറാക്കിയ എ 330 വിമാനത്തിൽ ആണ് ജർമ്മനി ടീം ഖത്തറിൽ എത്തുക. നാളെ ആദ്യം പരിശീലനത്തിന് ആയി ഒമാനിലേക്ക് ആണ് ജർമ്മൻ ടീം പറക്കുക. 14 മുതൽ 18 വരെ മസ്കറ്റിൽ പരിശീലനം നടത്തുന്ന അവർ 16 നു ഒമാൻ ദേശീയ ടീമിന് എതിരെ സൗഹൃദമത്സരവും കളിക്കും. 18 നു ശേഷം ആവും അവർ ഖത്തറിലേക്ക് പറക്കുക.