‘റാൾഫ് റാഗ്നികിനെ കുറിച്ച് താൻ കേട്ടിട്ടു പോലുമില്ല’ മുൻ പരിശീലകനു എതിരെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിമർശനം

20221114 043301

മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരെ പിയേഴ്‌സ് മോർഗനു നൽകിയ അഭിമുഖത്തിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ മുൻ പരിശീലകൻ റാൾഫ് റാഗ്നികിനെയും രൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നു. റാൾഫ് റാഗ്നികിനെ കുറിച്ച് താൻ കേട്ടിട്ട് പോലും ഇല്ലെന്നു പറഞ്ഞ റൊണാൾഡോ ക്ലബ് ടെക്നിക്കൽ ഡയറക്ടർ ആയി നിയമിച്ച പരിശീലകൻ പോലും ആവാതെ എങ്ങനെയാണ് ക്ലബിനെ പരിശീലിപ്പിച്ചത് എന്നും ചോദിച്ചു.

റാഗ്നികിനു കീഴിൽ ഒരു തരത്തിലുള്ള മാറ്റവും ക്ലബിൽ താൻ കണ്ടില്ല എന്നു പറഞ്ഞ റൊണാൾഡോ ക്ലബ് ജിമ്മിലോ ക്ലബ് അടുക്കളയിലോ പോലും ഒരു മാറ്റവും ഉണ്ടായില്ലെന്ന് പരിഹസിച്ചു. ഒലെക്ക് പകരം ആണ് ക്ലബ് ടെക്നിക്കൽ ഡയറക്ടർ ആയ റാഗ്നിക് കഴിഞ്ഞ സീസൺ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുന്നത്. 2 വർഷത്തെ കരാറിൽ എത്തിയ റാഗ്നിക് എന്നാൽ കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച ശേഷം ക്ലബ് വിടുക ആയിരുന്നു.